Type Here to Get Search Results !

Bottom Ad

കാര്‍ തടഞ്ഞ് യുവാക്കളെ അക്രമം: പൊലീസെത്തിയതോടെ ഫോണുമായി കടന്നു


കാസര്‍കോട് (www.evisionnews.co): തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ രണ്ടംഗ സംഘം കാര്‍ തടഞ്ഞ് അക്രമിച്ചു. കോഴിക്കോട് മടവൂര്‍ കോട്ടയില്‍ നിന്നും മടങ്ങുകയായിരുന്ന വോര്‍ക്കാടി സ്വദേശികളായ ഫൈസല്‍, നിസാര്‍, ലത്തീഫ്, അജ്മല്‍, ജാബിര്‍ എന്നിവരെയാണ് സംഘം അക്രമിച്ചത്. ഇതില്‍ ജാബിറിന് പരിക്കേറ്റു. യുവാവിന് പ്രാഥമിക ചികിത്സ നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ ചെമ്മനാട് പാലത്തിനടുത്തെത്തിയപ്പോള്‍ ഉറക്കം വരുന്നതിനാല്‍ കാറില്‍ നിന്നിറങ്ങി മുഖം കഴുകുന്നതിനിടയില്‍ ആള്‍ട്ടോ കാറിലെത്തിയ രണ്ടംഗ സംഘം യുവാക്കളെ അക്രമിക്കുകയായിരുന്നു. സംഘത്തിന്റെ കൈയ്യില്‍ ആയുധങ്ങള്‍ കണ്ടതിനാല്‍ യുവാക്കള്‍ പെട്ടെന്ന് കാറില്‍ കയറി ഓടിച്ചുപോയി. ഇതോടെ സംഘം യുവാക്കളെ പിന്തുടരുകയായിരുന്നു. 

ചൗക്കിയിലെത്തിയപ്പോള്‍ റോഡിന് കുറുകെയിട്ട് യുവാക്കളുടെ കാര്‍ തടയുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് എത്തുമ്പോഴേക്കും ജാബിറിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ച് മൊബൈല്‍ ഫോണുകളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad