Type Here to Get Search Results !

Bottom Ad

കൃപേഷ്- ശരത് ലാല്‍ യു.ഡി.എഫ് കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു


കാഞ്ഞങ്ങാട് (www.evisionnews.co): കല്ല്യോട്ട് ടൗണില്‍ കൂടിനിന്ന നൂറു കണക്കിനാളുകളെ സാക്ഷിയാക്കി സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലക്കത്തിക്കിരയായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്കുള്ള യു.ഡി.എഫിന്റെ ധനസഹായം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിതരണം ചെയ്തു. അക്രമ രാഷ്ട്രീയത്തിന്റെ അടിവേരു പിഴുതെടുക്കും വരെ ജനാധിപത്യ രീതിയിലുള്ള പോരാട്ടം തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദയംകൊണ്ട പാറപ്പുറത്ത് ജനിച്ച പിണറായി വിജയന്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മര്‍കിസത്തിന്റെ അവസാനവും നടത്തും. മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈയ്യാളുന്നിടത്തോളംകാലം ഇവിടെ ആര്‍ക്കും നീതി കിട്ടില്ല. കല്ല്യോട്ടെ കൃപേഷും ശരത്ലാലും എന്തുതെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും പറയാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 17ന് കൊലചെയ്യപ്പെട്ട പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബങ്ങളെ സഹായിക്കാന്‍ കെ.പി.സി.സിയുടെ മേല്‍നോട്ടത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ജില്ലയിലെ 41 പഞ്ചായത്തുകളില്‍ നിന്നായി പിരിച്ചെടുത്ത 65ലക്ഷത്തോളം രൂപയാണ് രണ്ടു പേരുടെയും കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്. ഞങ്ങടെ കിച്ചു മരിക്കുന്നില്ല, ഞങ്ങടെ ജോഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം അമ്മമാരും മുദ്രവാക്യം ഏറ്റുവാങ്ങല്‍ ചടങ്ങില്‍ സദസിയരില്‍ നിന്നുണ്ടായി. 

യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, സി.ടി അഹമ്മദലി, അഡ്വ. സി.കെ ശ്രീധരന്‍, എ.ജി.സി ബഷീര്‍, എ. അബ്ദുറഹിമാന്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, കെ.ഇ.എ ബക്കര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, ജേക്കബ് അബ്രഹാംതോണക്കര, രതികുമാര്‍, ബാലകൃഷ്ണന്‍ പെരിയ, പി.എ അഷ്റഫി, ഡോ. ഖാദര്‍ മാങ്ങാട് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad