Type Here to Get Search Results !

Bottom Ad

ബേക്കല്‍ ഫോര്‍ട്ട് പോസ്റ്റാഫീസില്‍ മോഷണം: നാലുപാര്‍സലുകള്‍ നഷ്ടപ്പെട്ടു


പള്ളിക്കര (www.evisionnews.co): ബേക്കല്‍ ഫോര്‍ട്ട് സബ് പോസ്റ്റോഫീസില്‍ നിന്നും നാല് പാര്‍സലുകള്‍ മോഷണം പോയി. മേല്‍വിലാസക്കാരന് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന സി.ഒ.ഡി പാര്‍സലുകളാണ് (ക്യാഷ് ഓണ്‍ ഡെലിവറി പാര്‍സല്‍) മോഷണം പോയത്. ഇതിനു മാത്രം എട്ടായിരത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. കള്ളന്‍ തകര്‍ത്ത പൂട്ടുകള്‍, ഗ്രില്‍, മറ്റു സാധനങ്ങളടക്കം തപാല്‍ വകുപ്പിന് പതിനായിരം രൂപയുടെ നഷ്ടം ഉണ്ടായതായി ബേക്കല്‍ ഫോര്‍ട്ടു പോസ്റ്റുമാസ്റ്റര്‍ ഷിമിത ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

രാവിലെ സ്ഥാപനം തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. പോസ്റ്റോഫീസിന് കുറച്ചകലെയുള്ള പള്ളിക്കര പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളുടെ പൂട്ടുകള്‍ തകര്‍ത്തെങ്കിലും ഇവിടങ്ങളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതു കൊണ്ട് ഈ സംഭവങ്ങളില്‍ ബന്ധപ്പെട്ടവര്‍ പരാതി നല്‍കിട്ടില്ല. ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.







Post a Comment

0 Comments

Top Post Ad

Below Post Ad