Type Here to Get Search Results !

Bottom Ad

കാസര്‍കോട് അരമന ആശുപത്രി എം.ഡിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പ്രതിഷേധം ശക്തം


കാസര്‍കോട് (www.evisionnews.co): യുവതിക്ക് മരുന്നുമാറി നല്‍കിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് അരമന ആശുപത്രിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തുവന്നു. മരുന്നുമാറി നല്‍കി തന്റെ കൈകൊണ്ട് മൂന്നുപേര്‍ മരിക്കാനിടയായിട്ടുണ്ടെന്ന് പറഞ്ഞ ആശുപത്രി എം.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പല്ലുവേദന യുമായി ബന്ധപ്പെട്ട ഹോസ്പിറ്റല്‍ എത്തിയ സ്ത്രീക്ക് മരുന്നു മാറിനല്‍കിയ സംഭവവും ഇതേ ഹോസ്പിറ്റല്‍ തന്നെയാണ് രോഗികളുടെ ജീവന് വിലകല്‍പ്പിക്കാത്ത ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരെ ഹോസ്പിറ്റലിനെതിരെയും ശക്തമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ബി.കെ മുഹമ്മദ് ഷാ അദ്യക്ഷത വഹിച്ചു, മൂസ ഉദുമ, അഷ്‌റഫ് കോളിയടുക്കം, ജലീല്‍ മേല്‍പറമ്പ് സംസാരിച്ചു. ഫൈസല്‍ കോളിയടുക്കം സ്വാഗതവും മനാസ് പാല്‍ച്ചിയടുക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad