മേല്‍പറമ്പ (www.evisionnews.co): ഖാസി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ പുനരന്വേഷണം ആരംഭിക്കാനിരിക്കെ സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേല്‍പറമ്പ ബസാറില്‍ നടന്ന ഏകദിന ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കീഴൂര്‍- മംഗലാപുരം സംയുക്ത ഖാസി താഖ അഹമ്മദ് മൗലവി സമരപ്രഖ്യാപനം നടത്തി. കേസില്‍ കുറ്റവാളികളെ കണ്ടെത്തന്നത് വരെ സമരം തെരുവുകളെ പ്രക്ഷുബ്ദമാക്കുമെന്നും ആര് കൈയൊഴിഞ്ഞാലും മാറിനിന്നാലും കേരളത്തിലെ സാധാരണ ജനങ്ങള്‍ സമരം ഏറ്റെടുക്കുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, മേല്‍പറമ്പ ഇമാം അബ്ദുല്‍ ലത്തീഫ് ഫൈസി, യൂസഫ് ബാഖവി, സാജിദ് മവ്വല്‍, ഉബൈദുല്ലാഹ് കടവത്ത്, സൈഫുദ്ദീന്‍ കെ. മക്കോട്, മേരി എബ്രഹാം, അഷ്‌റഫ് ഇംഗ്ലിഷ്, കണ്ണന്‍, താജുദ്ദിന്‍ പടിത്താര്‍, സലാം കൈനോത്ത്, ഖലീല്‍ ചെമ്പിരിക്ക, സീതി കോളിയടുക്കം, കെ.സി മുനീര്‍, റസാഖ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, മൊയ്തു ഹാജി കിഴൂര്‍, സി.എം അബ്ദുല്ല, സി.എം ഉസ്മാന്‍, മുഹമ്മദ് കുഞ്ഞി മൗലവി ചാത്തങ്കൈ, അബൂബക്കര്‍ ഉദുമ, സലാം കൈനോത്ത് സംസാരിച്ചു. അതേസമയം ഖാസി കേസില്‍ നീതിയാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും സംയുക്തമായി കാസര്‍കോട് പുതിയബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 263-ാം ദിവസത്തിലേക്ക് കടന്നു.
Post a Comment
0 Comments