കാസര്‍കോട് (www.evisionnews.co): സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകുന്ന ജില്ലയിലെ തീര്‍ത്ഥാടകര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് വിവിധയിടങ്ങളിലായി ജൂലൈ രണ്ടിന് നടക്കും. മുഴുവന്‍ ഹാജിമാര്‍ക്കും മെനഞ്ചെറ്റിസ് കുത്തിവെപ്പും പോളിയോ തുള്ളി മരുന്നും 60 വയസിന് മുകളിലുള്ള തീര്‍ത്ഥാടകര്‍ക്ക് സീസണല്‍ ഇന്‍ഫ്‌ളുവന്‍സ മരുന്നുമാണ് വിതരണം ചെയ്യുക. മഞ്ചേശ്വരം മണ്ഡലത്തിലെയും കുമ്പള മേഖലയിലുമുള്ള ഹാജിമാര്‍ക്ക് മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും കാസര്‍കോട് മണ്ഡലത്തിലെയും ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്കു മേഖലയിലുമുള്ള ഹാജിമാര്‍ക്കായി തളങ്കര മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമിയിലും കാഞ്ഞങ്ങാട് മണ്ഡലം ഉദുമ മണ്ഡലത്തില്‍ ബേക്കലിന് തെക്ക് ഭാഗത്തുള്ളവര്‍, നീലേശ്വരം നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് കാഞ്ഞങ്ങാട് പുതിയ കോട്ട മദ്രസയിലുമാണ് ക്യാമ്പ് നടക്കുക.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയിലെ ഒഴികെയുള്ള ഹാജിമാര്‍ക്കായി തൃക്കരിപ്പൂര്‍ തങ്കയം താലൂക്ക് ആസ്പത്രിയില്‍ കുത്തിവെപ്പ് നടക്കും. കുത്തിവെപ്പിനായി അതാത് മേഖലയിലുള്ളവര്‍ നിശ്ചയിക്കപ്പെട്ട ആസ്പത്രികളില്‍ മാത്രമെ ഹാജരാകാന്‍ പാടുള്ളൂ. ഒരു കവറില്‍ മുഴുവന്‍ പേരും ഒരുമിച്ച് തന്നെ ഹാജരാവണം. ഹാജിമാര്‍ കവര്‍ നമ്പര്‍ കൊണ്ടുവരണം. രാവിലെ എട്ടു മണി മുതല്‍ കുത്തിവെപ്പിള്ള ടോക്കണ്‍ വിതരണം ചെയ്ത് തുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ കുത്തിവെപ്പ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മേഖലാ ട്രെയിനര്‍മാര്‍, ജില്ലാ ട്രെയിനര്‍ അമാനുല്ലാഹ് (944611 1188), അസി. ട്രെയിനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ (9496709775) എന്നിവരെ ബന്ധപ്പെടാം.


Post a Comment
0 Comments