Type Here to Get Search Results !

Bottom Ad

ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): ഗസല്‍ വാര്‍ത്താ വാരികയുടെ പത്രാധിപന്‍ അബ്ബാസ് മുതലപ്പാറ (56) നിര്യാതനായി. നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി മംഗളൂരുവിലും കാസര്‍കോട്ടുമായി ചികിത്സയിലായിരുന്നു. 

1991 മുതല്‍ 2014 വരെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുമൊക്കെ മത്സരിച്ച അദ്ദേഹം ഇക്കുറി മത്സരത്തിനിറങ്ങിയിരുന്നില്ല. ഇത്തവണ യുഡിഎഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അറിയിച്ചിരുന്നു.

2009 വരെ തുടര്‍ച്ചയായി ആറ് തവണ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലായിരുന്നു ജനവിധി തേടിയത്. അഞ്ചു പ്രാവശ്യം നിയമസഭയിലേക്കും കാസര്‍കോട് നിന്ന് ജനവിധി തേടിയ മുതലപ്പാറ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചിരുന്നു. സ്വതന്ത്രനായി ആയിരുന്നു മത്സരിച്ചത്. രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു.

സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമായ അദ്ദേഹം നിലവില്‍ യു.ഡി.എഫിനൊപ്പമുള്ള ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ സംസ്ഥാന കൗണ്‍സിലര്‍ അംഗമാണ്. പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫയര്‍ ഫോറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂടിയായ അദ്ദേഹം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി, പുഞ്ചിരി മുളിയാര്‍, മമ്മൂട്ടി വെല്‍ഫയര്‍ അസോസിയേഷന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിലാണ് താമസം. 




Post a Comment

0 Comments

Top Post Ad

Below Post Ad