കാസര്‍കോട് (www.evisionnews.co): കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. 300മീറ്ററോളം തീരം കടലെടുത്തു. നിരവധി വീടുകള്‍ കടലെടുത്തു. അപകടഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഉപ്പളയിലെ മൂസോടി, ശാരദ നഗര്‍ എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ശാരദ നഗറിലെ മല്‍സ്യത്തൊഴിലാളികളായ ശകുന്തള, സുനന്ദ, ശശികല തുടങ്ങിയവരുടെ അടക്കം പതിനൊന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്.
മൂസോടിയിലെ നഫീസ, മുഹമ്മദ് എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ ഒഴിപ്പിച്ചു. ഇവരുടെ അയല്‍വാസിയായ ഇസ്മായില്‍ എന്നയാളുടെ നിരവധി മരങ്ങള്‍ കടലെടുത്തു. ഒരു പള്ളിയും കടലാക്രമണ ഭീഷണിയിലാണ്. ബന്തിയോട് മുട്ടം ബേരിക്കയില്‍ കടല്‍ ഭിത്തിയും അഞ്ചു തെങ്ങുകളും കടലെടുത്തു. മൂന്നര മീറ്ററോളം കടല്‍ ഭിത്തികള്‍ കടലെടുത്തു. നിരവധി കുടുംബങ്ങള്‍ അപകട ഭീഷണിയിലാണ്. മഴ കനത്തോടെ കടലാക്രമണം ഇനിയും രൂക്ഷമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Post a Comment
0 Comments