ന്യൂഡല്‍ഹി (www.evisionnews.co): മുത്തലാഖ് നിരോധനത്തിന് പുതിയ ബില്‍ അവതരിപ്പിക്കാനൊരുങ്ങി രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിന് പകരമായിട്ടായിരിക്കും പുതിയ ബില്‍ അവതരിപ്പിക്കുക. പാര്‍ലമന്റെിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്ലിന്റെ അവതരണമുണ്ടാകുമെന്നും പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. നേരത്തെ ഓര്‍ഡിനന്‍സ് ലോക്സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പാസയില്ല. മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ഒന്നാം എന്‍.ഡി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ എതിര്‍ത്ത് ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കുകയും മുത്തലാഖില്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

Post a Comment
0 Comments