കേരളം (www.evisionnews.co): കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടി(55)ന് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ്.
1989ല്‍ ജാംനഗര്‍ എഎസ്പിയായിരിക്കെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചവരില്‍ ഒരാള്‍ പിറ്റേന്നു മരിച്ച കേസിലാണ് വിധി. കഴിഞ്ഞ ദിവസമാണ് കേസില്‍ വിധിയുണ്ടായത്. 1996ല്‍ ബനാസ്‌കാന്തയില്‍ എസ്.പിയായിരുന്നപ്പോള്‍ ഒരു അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ജയിലില്‍ കഴിയുകയാണ് ഭട്ട്. മാസങ്ങള്‍ നീണ്ട ജയില്‍ വാസം തുടരുന്നതിനിടയിലാണ് മൂന്നു പതിറ്റാണ്ട് പഴക്കമുള്ള മറ്റൊരു കേസില്‍ ഇപ്പോള്‍ ശിക്ഷ വിധിച്ചത്.
2002ലെ ഗുജറാത്ത് വംശഹത്യയുടെ നാളുകളില്‍ പോലീസ് സംവിധാനം ഒന്നാകെ കാഴ്ചക്കാരായി നിന്നപ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന ദൗത്യം മോദി, അമിത് ഷാ കൂട്ടുകെട്ടിനെ ഭയക്കാതെ നിറവേറ്റിയതിന്റെ പേരില്‍ വേട്ടയാടപ്പെടുകയായിരുന്നു സഞ്ജീവ് ഭട്ടും കുടുംബവും.
അദ്ദേഹം അറസ്റ്റിലായ സമയത്ത് തന്നെ യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം ഭാര്യ ശ്വേത ഭട്ടിനെ അവരുടെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. സാധ്യമായ വേദികളിലൊക്കെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നേരത്തയും ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യൂത്ത് ലീഗിന്റെ പിന്തുണ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ശ്വേതാ ഭട്ടിനെ വിളിച്ച് ്അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ദേശീയ നേതൃത്വവും ആ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. നിയമ പോരാട്ടത്തില്‍ നാളിതുവരെ നല്‍കിയ പിന്തുണ ശക്തമായി തുടരാനാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.

Post a Comment
0 Comments