മുളിയാര്‍ (www.evisionnews.co): പുഞ്ചിരി മുളിയാറിന്റെ സ്ഥാപകാംഗവും ഗസല്‍ പത്രാധിപരുമായ അബ്ബാസ് മുതലപ്പാറയുടെ നിര്യാണത്തില്‍ പുഞ്ചിരി മുളിയാര്‍ സര്‍വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസൈന്‍ നവാസ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ബി.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചയത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, എം.സി പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, എം. മാധവന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ജയ കൃഷണന്‍, സി.കെ മുനീര്‍, ബി. അഷ്‌റഫ്, മസൂദ് ബോവിക്കാനം, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഹംസ ആലൂര്‍, മുസ്തഫ ബിസ്മില്ല, ബി.കെ ഷാഫി, വൈ. മൊയ്തീന്‍ കുഞ്ഞി, ബി.സെഡ് ഹംസ, കൃഷണന്‍ ചേടിക്കല്‍, ഷാഫി ഭരണി, കബീര്‍ മുസ്ലിയാര്‍ നഗര്‍, റൗഫ് കിര്‍ഗ്ഗില്‍, സാദത്ത് പ്രസംഗിച്ചു.

Post a Comment
0 Comments