തൃക്കരിപ്പൂര്‍ (www.evisionnews.co): ഐ.എസില്‍ ചേര്‍ന്നുവെന്ന് പറയപ്പെടുന്ന ഇളമ്പച്ചി മൈതാനിയിലെ യുവാവ് തിരിച്ചുവരുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലുള്ള ഐ.എസുകാര്‍ പട്ടിണിയിലാണെന്നും ഭക്ഷണം കിട്ടാനില്ലെന്നും യുവാവ് വീട്ടുകാരെ വിളിച്ചറിയിച്ചതായാണ് വിവരം.
രണ്ടുമാസം മുമ്പ് പിതാവ് എന്‍.കെ മുഹമ്മദ് കുഞ്ഞി ഹാജി അസുഖ ബാധിതനായി കിടക്കുമ്പോഴാണ് ഫിറോസ് വീട്ടിലേക്ക് വിളിച്ചത്. ഉമ്മ ഹബീബയാണ് ഫോണില്‍ സംസാരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25ന് ഉപ്പ മരിച്ചപ്പോള്‍ വിവരം മകനെ അറിയിക്കാന്‍ ശ്രമംനടത്തിയെങ്കിലും ഫിറോസുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. 2016ലാണ് ഫിറോസ് ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുള്ളയോടും അയല്‍വാസിയോടുമൊപ്പം ഐ.എസില്‍ ചേരാന്‍ പോയത്. ഫിറോസിന്റെ ഫോണ്‍ കോള്‍ വന്നയുടനെ സുരക്ഷ ഏജന്‍സി വീട്ടുകാരുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ച കാര്യം ശേഖരിച്ചിരുന്നു. സിറിയയിലുള്ള ഫിറോസ് നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അവിടെ പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്നും പറഞ്ഞതായി പറയുന്നു.

Post a Comment
0 Comments