കാസര്‍കോട് (www.evisionnews.co): സേവനമാണ് ഹരിത രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് എം.എസ്.എഫ് കിഴൂര്‍ ശാഖ സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അബുദാബി കെ.എം.സി.സിയുമായി ചേര്‍ന്ന് 35 കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗും കുടയും വിതരണം ചെയ്തു. ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ആഷിഖ് കിഴൂര്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി അജ്‌നാസ്, അജ്മല്‍, സിനാന്‍, ഷഹ്നാസ്, ശാനു, ഉസ്മാന്‍, സുബൈര്‍, സുഹൈല്‍, ഫൈജാസ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Post a Comment
0 Comments