കാസര്‍കോട് (www.evisionnews.co): പ്രമാദമായ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ തുടരുന്നത് 20ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയായിരുന്ന ഡി. അജിത് കുമാര്‍ ജൂണ്‍ 10ന് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. നേരത്തെ ജൂണ്‍ ഒന്നിന് ഡി അജിത് കുമാര്‍ ജഡ്ജിയായി ചുമതലയേല്‍ക്കുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജൂണ്‍ നാലിന് തുടരാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ജഡ്ജിയെത്താന്‍ വൈകുമെന്നതിനാല്‍ വിചാരണ തുടരുന്നത് ജൂണ്‍ 20ലേക്ക് മാറ്റുകയായിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന മനോഹര്‍ കിണി മെയ് 31നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിചാരണ തുടങ്ങി ഭൂരിഭാഗം സാക്ഷികളെയും ഇതിനകം വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ട്.

Post a Comment
0 Comments