ദുബൈ (www.evisionnews.co): ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ 17 പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മസ്‌കറ്റില്‍ നിന്ന് ദുബൈയിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.
അല്‍റാഷിദിയ എക്സിറ്റിലെ സൈന്‍ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്ത് ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഒരു ഒമാന്‍ സ്വദേശി, ഒരു അയര്‍ലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാര്‍ ദുബൈ റാഷിദ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

Post a Comment
0 Comments