ന്യൂഡല്‍ഹി (www.evisionnews.co): രണ്ടുവര്‍ഷത്തേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ഒളിമ്പ്യനുമായ അസ്ലം ശേര്‍ഖാന്‍. രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റാരും മുന്നോട്ടു വന്നില്ലെങ്കില്‍ തനിക്ക് അവസരം നല്‍കണമെന്ന് അസ്ലം രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.
രണ്ടു വര്‍ഷത്തേക്കു മാത്രം കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയെ സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കത്തില്‍ അസ്ലം പറയുന്നു. അന്താരാഷ്ട്ര ഹോക്കി കളിക്കാരന്‍ എന്ന നിലയിലും പിന്നീട് രാഷ്ട്രീയക്കാരനെന്ന നിലയിലും ആര്‍ജിച്ച അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഇത് ആവശ്യപ്പെടുന്നതെന്ന് കത്തില്‍ അസ്ലം പറയുന്നുണ്ട്. 'കളിയുടെ ഗതി മാറ്റാന്‍ തന്ത്രപൂര്‍വം പകരക്കാരെ ഇറക്കേണ്ടതുണ്ട്'- അസ്ലം പറയുന്നു.

Post a Comment
0 Comments