കാസര്കോട് (www.evisionnews.co): മഞ്ചേശ്വരം യതീംഖാനയിലെ കുട്ടികള്ക്ക് സാന്ത്വനമായി മഞ്ചേശ്വേരം മണ്ഡലം വനിതാ ലീഗ്. അധ്യയന വര്ഷം ആരംഭിക്കവെ മഞ്ചേശ്വരം യതീംഖാനയിലെ കുട്ടികള്ക്ക് പഠനോപകരണങ്ങള് വിതരണം ചെയ്ത് കൊണ്ടാണ് വനിതാലീഗ് പ്രവര്ത്തകര് മാതൃകയായത്. മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് മഞ്ചേശ്വരം യതീംഖാനയില് നടന്ന ചടങ്ങ് മഞ്ചേശ്വേരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര് അഷ്റഫ് കര്ള ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഫരീദ സക്കീര് അധ്യക്ഷത വഹിച്ചു.
വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ആയിഷ പെര്ള സ്വാഗതം പറഞ്ഞു. വാണിജ്യ പ്രമുഖരായ യുസഫ് അല്ഫലാഹ്, അന്വര് സാദാത്ത് സിറ്റി ബാഗ്, കാരുണ്യ പ്രവര്ത്തകന് ഖയൂം മാന്യ, യതീംഖാന ഭാരവാഹികളായ മൊയ്തീന്, പ്രിയ, മൂസക്കുഞ്ഞി ഹാജി, അലിമാസ്റ്റര് അമാനുള്ള ഹാജി, സിദീഖ് ഫൈസി, അമീര് ഹാമിദി മഞ്ചേശ്വേരം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷമീന, സിയാന സംസാരിച്ചു.

Post a Comment
0 Comments