കാസര്‍കോട് (www.evisionnews.co): 15ലേറെ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കൊള്ളയടിച്ച യുവാവ് അറസ്റ്റിലായി. തെക്കില്‍ സ്വദേശി മുഹമ്മദ് നവാസിനെ (31)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇരുപതിലധികം കവര്‍ച്ചക്കേസുകള്‍ നിലവിലുണ്ട്. ഏതാനും ദിവസം മുമ്പ് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രത്തിലെയും മാവുങ്കാല്‍ പുതിയകണ്ടത്തെ വിശ്വകര്‍മ ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞദിവസം മോനാച്ചയിലെ എം. ദിനേശന്റെ ബൈക്ക് മോഷണം പോയിരുന്നു. കാഞ്ഞങ്ങാട് ടി.ബി റോഡില്‍ നിര്‍ത്തിയിട്ട ബൈക്കുമായി കടന്നുകളഞ്ഞ നവാസിനെ ചാമുണ്ഡിക്കുന്നില്‍ വെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതേതുടര്‍ന്നാണ് ഭണ്ഡാര മോഷണക്കഥ പുറത്തുവന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment
0 Comments