ആദൂര്‍ (www.evisionnews.co): നവജാത ശിശുവിനെ കൈമാറിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. കര്‍ണാടക ഈശ്വരമംഗലയിലെ ദമ്പതികള്‍ക്കും കുട്ടിയെ വാങ്ങിയ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25കാരിക്കുമെതിരെയാണ് കേസ്. ഏതാനും ദിവസം മുമ്പാണ് 15 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ രഹസ്യമായി യുവതിക്ക് കൈമാറിയത്. അസുഖത്തെ തുടര്‍ന്ന് കുട്ടിയെ മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഏറ്റെടുത്ത് കുട്ടിയെ ശിശുമന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
നവജാത ശിശുവിനെ കൈമാറിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്
20:09:00
0
ആദൂര്‍ (www.evisionnews.co): നവജാത ശിശുവിനെ കൈമാറിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. കര്‍ണാടക ഈശ്വരമംഗലയിലെ ദമ്പതികള്‍ക്കും കുട്ടിയെ വാങ്ങിയ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25കാരിക്കുമെതിരെയാണ് കേസ്. ഏതാനും ദിവസം മുമ്പാണ് 15 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ രഹസ്യമായി യുവതിക്ക് കൈമാറിയത്. അസുഖത്തെ തുടര്‍ന്ന് കുട്ടിയെ മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഏറ്റെടുത്ത് കുട്ടിയെ ശിശുമന്ദിരത്തിലേക്ക് മാറ്റിയിരുന്നു.

Post a Comment
0 Comments