കാഞ്ഞങ്ങാട് (www.evisionnews.co): മദ്രസ പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയ ജമാഅത്ത് പ്രസിഡന്റ് ഹൃദയാഘാതംമൂലം മരിച്ചു. കള്ളാര്‍ ജമാഅത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കള്ളാറിലെ ബോവിക്കാനം വി.കെ അബ്ദുല്‍ കരീമാ (58)ണ് മരിച്ചത്. ഇന്ന് രാവിലെ കള്ളാര്‍ മദ്രസയിലെത്തിയതായിരുന്നു. വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ച കരീമിനെ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കള്ളാര്‍ ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് അംഗം, കള്ളാര്‍ എ.എല്‍.പി സ്‌കൂള്‍ മാനേജര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കള്ളാറിലെ സമ്മര്‍ റെന്‍ കൂള്‍ ബാര്‍ ഉടമയാണ്. ഭാര്യ: സാജിദ, മക്കള്‍: മിറോസ് (ഗള്‍ഫ്), മനാല്‍ (വിദ്യാര്‍ഥിനി, മംഗളൂരു). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, മജീദ്, ബഷീര്‍, റസാഖ്, കാത്തിം, ഹനീഫ, അഷ്റഫ്, മറിയം, ബീഫാത്തിമ, സുബൈദ, ആയിഷ, അസ്മാബി.

Post a Comment
0 Comments