കാസര്‍കോട് (www.evisionnews.co): പ്രശസ്ത സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ത് സംവിധാനം ചെയ്യുന്ന 'അണ്ടര്‍വേള്‍ഡി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫലിയും ഫര്‍ഹാന്‍ ഫാസിലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജീന്‍ പോള്‍ ലാല്‍, സംയുക്ത മേനോന്‍, കേട്ടാക്കി നാരായണന്‍, തുടങ്ങിയവര്‍ മികച്ച കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കാസര്‍കോട്ടെ യുവാക്കളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നഗര്‍ സ്വദേശികളായ ഫരീദ് ഇന്‍ഫിനിറ്റി, മന്‍സൂരി ഖത്തര്‍, ഷുഹൈല്‍, ബാത്തി എന്നിവരാണ് ആസിഫലിയുടെ ചിത്രത്തിലെത്തുന്നത്. കാസര്‍കോടിലെ തന്നെ ഡി-ഫോര്‍ട്ടീന് എന്റെര്‍ടൈമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് മണിക്കൂറുകള്‍ക്കകം തന്നെ വന്‍ സ്വീകാര്യതയാണ് യൂടൂബില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യും.

Post a Comment
0 Comments