Type Here to Get Search Results !

Bottom Ad

യൂണിവേഴ്‌സിറ്റി ഏകജാലകം: ഓണ്‍ലൈന്‍ സെന്ററുകളുടെ ചൂഷണം അവസാനിപ്പിക്കണം: എം.എസ്.എഫ്


വിദ്യാനഗര്‍ (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഏകജാലകം സമര്‍പ്പിക്കുന്ന അക്ഷയ സെന്ററുകളടക്കമുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശ പ്രകാരം ഫീസ് അപ്‌ഡേറ്റ് ചെയ്യാത്തത്മൂലം നിരവധി വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റുകള്‍ റദ്ദ് ചെയ്യുന്നതായി എം.എസ്.എഫ് ഗവ. കോളജ് യൂണിറ്റ് പ്രസിഡന്റ് അറഫാത്ത് കൊവ്വല്‍, ജനറല്‍ സെക്രട്ടറി കബീര്‍ ആരോപിച്ചു. ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തത് മൂലം വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ ഇല്ലാതാവുകയാണ്. ഇത് പരിഹരിക്കാന്‍ അധികൃതര്‍ മുന്നോട്ടു വരണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ വഞ്ചനകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ എം.എസ്.എഫ് ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad