Type Here to Get Search Results !

Bottom Ad

ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിടെ അപകടം: ഹോട്ടല്‍ തൊഴിലാളികളടക്കം ഏഴു പേര്‍ മരിച്ചു


ദേശീയം (www.evisionnews.co): ഗുജറാത്തിലെ വഡോദരയില്‍ ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നാല് ശുചീകരണ തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. വൈറസിലെ ഈ കഥാപാത്രങ്ങള്‍ സിനിമ കാണാന്‍ പോയിട്ടില്ല; അവര്‍ പറയുന്നത് മറ്റൊരു തിരക്കഥയാണ്

മാന്‍ഹോളില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാന്‍ഹോള്‍ വൃത്തിയാക്കാനായി രണ്ട് പേര്‍ ആദ്യം ഇറങ്ങുകയും ഇവര്‍ അപകടത്തില്‍പ്പെട്ടെന്ന് മനസിലായതോടെ ഹോട്ടലിലെ ജീവനക്കാര്‍ രക്ഷിക്കാനായി ഇറങ്ങുകയായിരുന്നുവെന്നുമാണ് വിവരമെന്ന് ജില്ലാ കലക്ടര്‍ കിരണ്‍ സവേരി പറഞ്ഞു. മാന്‍ഹോളില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad