ദമ്മാം (www.evisionnews.co): കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഡി.എസ്.എഫ്. ദമ്മാം കമ്മിറ്റി സംഘടിപ്പിക്കുന്ന കാസര്‍കോട് സോക്കര്‍ ലീഗ് ഫുട്‌ബോള്‍ മേളയുടെ ലോഗോ ബദര്‍ അല്‍റാബി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഗഫൂര്‍ പള്ളിക്കര, പ്രമുഖ ഫുട്‌ബോള്‍ താരം മഖ്ദൂം മൊഗ്രാലിന് നല്‍കി പ്രകാശനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജംഷാദ് മൊഗ്രാല്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കാദര്‍ അണങ്കൂര്‍,അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഹമീദ് കാഞ്ഞങ്ങാട് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള സ്വാഗതവും ജോ. സെക്രട്ടറി അന്‍സീഫ് പെര്‍ള നന്ദിയും പറഞ്ഞു.
ജൂണ്‍ 20ന് രാത്രി ഒമ്പത് മണിക്ക് ബദര്‍ അല്‍റാബി ഓഡിറ്റോറിയത്തില്‍ താരലേലം നടക്കും. ജുബൈലിലെ അല്‍ മുസൈന്‍ കോണ്‍ട്രാക്ടിങ് കമ്പനിയും നിക്കോട്ടിന്‍ ദമ്മാമും പ്രധാന സ്‌പോണ്‍സര്‍മാരായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ്ജൂണ്‍ 27, ജൂലൈ നാല് എന്നീ തിയതികളില്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ സിയാത്തിലെ അല്‍ ദാന സ്റ്റേഡിയത്തില്‍ നടക്കും.
പ്രഗത്ഭരായ 80കളിക്കാരെ ഉള്‍പ്പെടുത്തി എട്ടു ടീമുകളാണ് KSL 2019 കപ്പിന്ന് വേണ്ടി പൊരുതുന്നത്. ഹകീം തെക്കിലിന്റെ ഉടമസ്ഥതയിലുള്ള ടീം ഗല്ലോപ് സൗദി അറേബ്യ, എം ട്ടി പി മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള സള്‍ഫെക്‌സ് മാട്രസ്സ്, നവാസ് അണങ്കൂറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍സ് സര്‍വീസ്, ആസ്‌ക് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആസ്‌ക് കെ എസ് എ, ബദര്‍ അല്‍ റാബി മെഡിക്കല്‍ സെന്ററിന്റെ ഉടമസ്ഥതയിലുള്ള ബദര്‍ അല്‍ റാബി ഗ്രൂപ്പ്, ഷെഫീല് റ്റീ ടൈമിന്റെ ഉടമസ്ഥതയിലുള്ള ടീം റ്റീ ട്ടൈം,
ജംഷീദ് റൂബിയുടെ ഉടമസ്ഥതയിലുള്ള റൂബി ഗ്രൂപ്പ്, ഹനീഫ് തെക്കിലിന്റെ ഉടമസ്ഥതയിലുള്ള ബ്രൂക്ക് ഗാല്ലറി തുടങ്ങിയ സൗദിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളാണ്ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുക.

Post a Comment
0 Comments