Type Here to Get Search Results !

Bottom Ad

മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചു: ചികിത്സാ പിഴവെന്ന് പരാതി


കാസര്‍കോട് (www.evisionnews.co): ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചതായി പരാതി. കാസര്‍കോട് അമെയ് കോളനിയിലെ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി ഗംഗാധരന്‍- ജാനകി ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് ജനറല്‍ ആശുപത്രിയില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ജനിച്ച സമയത്ത് മഞ്ഞനിറം ഉള്ളതിനാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാസര്‍കോട്ടെ ചൈത്ര ആശുപത്രിയില്‍ ചികിത്സിച്ചുവരികയായിരുന്നു. 

പാല് കുടിക്കുമ്പോള്‍ ഛര്‍ദി ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും ഈമാസം 14ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിക്ക് അനക്കമില്ലെന്നും മംഗളൂരു ആസ്പത്രിയിലോ പരിയാരം മെഡിക്കല്‍ കോളജിലോ കൊണ്ടുപോകണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം സാധാരണ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പോലെ മഞ്ഞനിറമല്ലതെ മറ്റൊന്നും കുഞ്ഞിന് ഉണ്ടായിരുന്നില്ലെന്നും സ്‌കാനിംഗിലും മറ്റും മറ്റൊരു അസുഖത്തെ കുറിച്ചുഅറിയിച്ചിരുന്നില്ലെന്നും പിതാവ് പറയുന്നു. കാസര്‍കോട് ടൗണ്‍ പോലീസും പട്ടികജാതി- വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തു. സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. നേരത്തെ കാസര്‍കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ദന്ത ചികിത്സക്കെത്തിയ യുവതിക്ക് ചികിത്സാപിഴവ് സംഭവിച്ചത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു ആശുപത്രിക്കെതിരെ ചികിത്സാപിഴവ് മൂലം കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട പരാതി ഉയരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad