Type Here to Get Search Results !

Bottom Ad

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് യുവതിയുടെ ആസിഡ് ആക്രമണം


ദേശീയം (www.evisionnews.co): വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. ഡല്‍ഹിയിലെ വികാസ്പുരിയില്‍ ജൂണ്‍ 11നാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനോടൊപ്പം മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം.

യുവാവ് ഹെല്‍മെറ്റ് ധരിച്ചായിരുന്നു ബൈക്കോടിച്ചിരുന്നത്. എന്നാല്‍ മുഖത്ത് സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് യുവതി കാമുകനോട് ഹെല്‍മെറ്റ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഹെല്‍മെറ്റ് ഊരിയതിന് പിന്നാലെ മുഖത്ത് ആസിഡ് ഒഴിച്ചെന്നാണ് പരാതി.

കമിതാക്കള്‍ക്ക് നേരെ ആസിഡാക്രമണം നടന്നെന്നാണ് പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്. പൊലീസെത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊളളലേറ്റിരുന്നു. എന്നാല്‍ യുവതിയുടെ കൈയില്‍ മാത്രമാണ് പൊളളലേറ്റിരുന്നത്. യുവതിയാണ് അക്രമം നടത്തിയതെന്ന് യുവാവും വെളിപ്പെടുത്തിയില്ല. മറ്റാരോ ആണ് ആസിഡ് ആക്രമണം നടത്തിയതെന്ന് കമിതാക്കള്‍ പൊലീസിനോട് കള്ളം പറയുകയായിരുന്നു.

പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തി. കാമുകി തന്നോട് ഹെല്‍മറ്റ് ഊരി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായി യുവാവ് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യുവതി കുറ്റസമ്മതം നടത്തി. വിവാഹം ചെയ്യില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad