Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ച് ബി.ജെ.പി മന്ത്രി: സംഭവം വിവാദമാകുന്നു


ദേശീയം (www.evisionnews.co): സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിക്കുന്ന ബി.ജെ.പി മന്ത്രിയുടെ വീഡിയോ വിവാദമായി. യുപിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍ സിങ്ങാണ് ഉദ്യോഗസ്ഥനെ കൊണ്ട് തന്റെ കാലില്‍ ഷൂ ധരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ചൗധരി ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. നിരവധി പേര്‍ മന്ത്രിയുടെ വിമര്‍ശിച്ച് രംഗത്തെത്തി.

അതേസമയം സംഭവത്തെ ന്യായീകരിച്ച് മന്ത്രി തന്നെ രംഗത്തെത്തി. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാന്‍ സഹായിക്കുകയാണെങ്കില്‍ അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നായിരുന്നു ചൗധരിയുടെ പ്രതികരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad