Type Here to Get Search Results !

Bottom Ad

വിവാഹ സല്‍ക്കാരത്തിനിടെ വാക്കുതര്‍ക്കം: യുവാവിന് ക്രൂരമര്‍ദനം


ദേശീയം (www.evisionnews.co): മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനുശേഷം യുവാവിനെ മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ചു. സംഭവശേഷം കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ജൂണ്‍ 16ന് മന്ദസോറിലാണ് സംഭവം. കമല്‍ സിംഗ് എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുക്കുന്നത്. കല്യാണ സല്‍ക്കാരത്തിനിടെ രണ്ടുപേരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചാണ് കമല്‍ സിംഗിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നത്. ഇതിനുശേഷം മൂക്കു കൊണ്ട് ഷൂ തുടപ്പിക്കുകയും നക്കിക്കുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad