മുള്ളേരിയ (www.evisionnews.co): മുള്ളേരിയ ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഷാഫി ചൂരിപ്പള്ളം (പ്രസി), എം. മോഹനന്‍ (സെക്ര), ടി. ശ്രീധരന്‍ നായര്‍ (ട്രഷ), നവ്യ മോഹന്‍ (ലിയോ. പ്രസി) എന്നിവരടങ്ങിയതാണ് 2019- 20ലെ ഭരണസമിതി.കല്യാണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലയണ്‍സ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍മുഖ്യാതിഥിയായിരുന്നു.
ഷജില്‍ തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. വിനോദ് കുമാര്‍, പ്രശാന്ത് ജി. നായര്‍, സജി മാത്യു, അഡ്വ. സുധീര്‍ നമ്പ്യാര്‍, ലക്ഷ്മി പ്രഭ, ഇ. വേണുഗോപാലന്‍ നായര്‍, കെ.ജെ വിനോ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ ഉന്നതവിജയം നേടിയവരെ ഉപഹാരം നല്‍കിഅനുമോദിച്ചു.

Post a Comment
0 Comments