തിരുവനന്തപുരം (www.evisionnews.co): സമൂഹിക മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍ അധികൃത സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.
സഭയില്‍ വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പാവപ്പെട്ടവരുടെ ചികിത്സയ്‌ക്കെന്നും പറഞ്ഞ് പണം പിരിച്ചെടുത്ത് തട്ടിപ്പു നടത്തുന്നുവെന്നാരോപിച്ച് ആരോഗ്യ മന്ത്രി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.

Post a Comment
0 Comments