Type Here to Get Search Results !

Bottom Ad

സാമൂഹിക മാധ്യമങ്ങളിലൂടെ സി.പി.എം അപവാദ പ്രചാരണം നടത്തുന്നു: പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്

തിരുവനന്തപുരം (www.evisionnews.co): സമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സി.പി.എം പ്രവര്‍ത്തകര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജയാണ് പരാതി നല്‍കിയത്. വനിതാ കമ്മീഷനും ഡിജിപിക്കും ആണ് ഇവര്‍ പരാതി നല്‍കിയത്.

ചെങ്കല്‍ ഗ്രാമപഞ്ചായത്തംഗം പ്രശാന്ത്, കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ഷിജു എന്നിവര്‍ക്കെതിരെയാണ് പരാതി. സി.പി.എം ഭരിക്കുന്ന പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ താന്‍ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത് പതിവാണെന്ന് സലൂജ പരാതിയില്‍ പറയുന്നു. പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും സലൂജ പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad