കാസര്‍കോട് (www.evisionnews.co): വായനദിനത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിവിധ സ്‌കൂള്‍ ലൈബ്രറികളിലേക്ക് അക്ഷര സമ്മാനം എന്ന പേരില്‍ പുസ്തകങ്ങള്‍ നല്‍കി. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ജിഎച്ച്എസ്എസ് ഉദുമയിലെ പ്രധാനാധ്യാപകന് പുസ്തകള്‍ കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി നിര്‍വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സഹദ് അംഗടിമൊഗര്‍, സിദ്ദീഖ് മഞ്ചേശ്വര്‍, സയ്യിദ് താഹാ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, ആഷിഖ് കീഴൂര്‍, ഷഹീന്‍ കുണിയ, മിന്‍ഹാജ് ബേക്കല്‍, സിയാദ് നാലാംവാതുക്കള്‍, ഫായിസ് മുക്കുന്നോത്ത്, സലാം മാങ്ങാട്, അമീന്‍ മാങ്ങാട് സംബന്ധിച്ചു.

Post a Comment
0 Comments