Type Here to Get Search Results !

Bottom Ad

ചെമ്പിരിക്ക ദുബൈ വെല്‍ഫയര്‍ കമ്മിറ്റി അഹ്ലന്‍ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): ചെമ്പിരിക്ക ദിറായത്തുല്‍ ഇസ്ലാം മദ്രസയിലെയും മുബാറക് മദ്രസയിലെയും വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്പിരിക്ക ദുബൈ വെല്‍ഫെയര്‍ കമ്മിറ്റി ഇസ്ലാം മതവിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിച്ച 'അഹ്ലന്‍ മദ്രസ' ആഘോഷാന്തരീക്ഷം സൃഷ്ട്ടിച്ചു.

ചെമ്പിരിക്ക ദുബൈ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപഹാരമായ ബാഗും കുടയും മറ്റു പാഠ്യേതര വസ്തുക്കളും ജമാഅത്ത് സെക്രട്ടറി ഹമീദ് ഹാജി വിതരണം ചെയ്തു. ദുബൈ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ആക്ടിംഗ് പ്രസിഡന്റും കുരുന്നുകള്‍ക്കുള്ള ബാഗ് സ്‌പോണ്‍സറുമായ ചാപ്പ ഷാഫി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.എല്‍ മന്‍സൂര്‍, ജോ. സെക്രട്ടറി അബ്ദുല്ല കുന്നില്‍, ജമാഅത്ത് കമ്മിറ്റിയുടെയും മുബാറക് മദ്രസയുടെയും ഭാരവാഹികളായ മുഹമ്മദ് താജു കുന്നില്‍, കാസിം കല്ലട്ര സംസാരിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad