Type Here to Get Search Results !

Bottom Ad

ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപയും 400 ദിര്‍ഹവും കവര്‍ന്നു


കാഞ്ഞങ്ങാട് (www.evisionnews.co): ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കാല്‍ ലക്ഷം രൂപയും നാനൂറ് ദിര്‍ഹവും കവര്‍ന്നു. അമ്പലത്തറ സ്‌നേഹാലയത്തിന് സമീപത്തെ കെ. വിനോദ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകിട്ട് നാലുമണിക്കും രാത്രി എട്ടു മണിക്കുമിടയിലാണ് മോഷണം. വിനോദ് കുമാറും ഭാര്യയും മക്കളും ഞായാറാഴ്ച നാലു മണിക്ക് പള്ളിക്കര ബീച്ചില്‍ പോയി രാത്രി എട്ട് മണിക്ക് വീട്ടില്‍ തിരി ച്ചെത്തിയ പ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. 

വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത നിലയില്‍ കണ്ടെത്തി. പിന്നീട് വീടനകത്ത് പരിശോധിച്ചപ്പോഴാണ് മേശവലിപ്പില്‍ സൂക്ഷിച്ച 25000രൂപയും നാനൂറ് ദിര്‍ഹവും കവര്‍ച്ച നടന്നതായി അറിഞ്ഞത്. അമ്പലത്തറ പൊലിസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.




Post a Comment

0 Comments

Top Post Ad

Below Post Ad