ദുബൈ (www.evisionnews.co): ദുബൈയുടെ പല ഭാഗങ്ങളില്‍ നിരവധി തവണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജനശ്രദ്ധ നേടിയ ദുബൈ കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ സ്‌നേഹാദരവ്. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്മി കൈന്‍ഡ്‌നെസ് ബ്ലഡ് ഡോനെഷന്‍ ടീം അംഗങ്ങളായ സിയാബ് തെരുവത്തിനും അന്‍വര്‍ വായനാടിനും കൈമാറി.
ഇതിനോടകം 35ഓളം രക്തദാന ക്യാമ്പുകള്‍ വിജയകരമായി നടത്തി ജനശ്രദ്ധ നേടിയ കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമിന് കിട്ടിയ ഒരു അംഗീകാരമാണ് സ്‌നേഹാദരവെന്ന് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം അംഗങ്ങള്‍ പറഞ്ഞു. കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം അംഗങ്ങളായ സലാം കന്യപ്പാടി, സുഹൈല്‍ കോപ്പ, ഫൈസല്‍ പട്ടേല്‍, സുബൈര്‍ പെര്‍വാഡ് സംബന്ധിച്ചു.

Post a Comment
0 Comments