Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ വൈദ്യുതി മുടക്കം പതിവ്: അധികൃത അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിന്


ചൗക്കി (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും പതിവായി. വോള്‍ട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്നതുമൂലം പലേടത്തും പതിനായിരങ്ങളുടെ ഗ്രഹോപകരണങ്ങളും വൈദ്യുതോപകരണങ്ങളുമാണ് നശിച്ചത്. ചൗക്കിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസമായി വൈദ്യുതിയുടെ ഒളിച്ചുകളിയാണ്. തലേദിവസം രാത്രി പോകുന്ന വൈദ്യുതി ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് വരുന്നത്. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പരാതിപ്പെടാന്‍ പോലും ഫോണെടുക്കുന്നില്ല. 

മഴ പെയ്താലും ചെറിയ കാറ്റടിച്ചാല്‍ പോലും മണിക്കൂറുകളോളമാണ് കറന്റ് പോകുന്നത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വൈദ്യുതിയുടെ ഒളിച്ചുകളിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ജീലാനി കല്ലങ്കൈ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. കോട്ടക്കുന്നില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്നും മീത്തല ബള്ളൂരിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad