മേല്‍പറമ്പ (www.evisionnews.co): ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് എല്‍.പി സ്‌കൂളില്‍ വിപുലമായി പ്രവേശനോത്സവം നടത്തി. ഒന്നാം ക്ലാസിലെ മുപ്പതോളം കുട്ടികള്‍ക്ക് ആവശ്യമായ ബാഗുകള്‍, കുടകള്‍, നോട്ട് ബുക്കുകള്‍, വാട്ടര്‍ ബോട്ടില്‍ തുടങ്ങി പഠനത്തിനാവശ്യമായ എല്ലാ സാമഗ്രികളും വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം, ജനറല്‍ സെക്രട്ടറി ബദ്റുദ്ധീന്‍ സി.ബി, ട്രഷറര്‍ രാഘവന്‍ നേതൃത്വം നല്‍കി.
പ്രധാനാധ്യാപിക എ. ഗീത, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എം ഷാസിയ, ബി.ആര്‍.സി ട്രെയിനര്‍ ജയറാം, എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ സലാം, പി.ടി.എ പ്രസിഡന്റ് റഫീഖ് മണിയങ്ങാനം, മദര്‍ പി.ടി.എ പ്രസിഡന്റ് ശ്യാമള കുമാരി, സീനിയര്‍ അസി. മൈമൂന, സാജന്‍, പിടിഎ വൈസ് പ്രസിഡന്റ് അനില്‍, ചന്ദഗിരി ക്ലബ് ജോയിന്‍ സെക്രട്ടറി ജലാല്‍ മര്‍ത്തബ, നാസീര്‍ ഡീഗോ, ഫസ്ലു എ.എച്ച്, റാഫി മാക്കോട്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മുഹമ്മദ് ഷാ, അബ്ദുല്ലക്കുഞ്ഞി വളപ്പില്‍, എസ്.കെ ഇബ്രാഹിം, സംഗീത് വള്ളിയോട്, യഹ്യ സോഡ, ബഷീര്‍ കൂനു, ചീച്ചു വിവിധ ക്ലബുകളുടെ മെമ്പര്‍മാര്‍ സംബന്ധിച്ചു.
Post a Comment
0 Comments