രാജസ്ഥാന്‍ (www.evisionnews.co): മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ സ്ഥാപിച്ച മീന ബസാര്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നുള്ളത് മിഥ്യാ ധാരണയാരിരുന്നെന്നും ചൂഷണമാണ് അവിടെ നടന്നിരുന്നതെന്നുമുള്ള രാജസ്ഥാന്‍ ബിജെപി നേതാവ് മദന്‍ ലാല്‍ സൈനിയുടെ പ്രസ്താവന വിവാദത്തില്‍. രജപുത്ര രാജകുമാരി കിരണ്‍ ദേവിയെ അക്ബര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മികച്ച വ്യക്തിത്വത്തിനുടമയാണ് അക്ബറെന്നുമുള്ള ധാരണ തെറ്റാണെന്നും മദന്‍ ലാല്‍ ജയ്പൂരില്‍ പറഞ്ഞു.
മേവാര്‍ രാജാവ് റാണാ പ്രതാപിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മദന്‍ലാല്‍. 'അക്ബര്‍ മീന ബസാര്‍ നിര്‍മിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നാണ് ലോകത്തെല്ലാവര്‍ക്കും അറിയാവുന്ന കാര്യം. പുരുഷന്‍മാര്‍ക്ക് അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാല്‍ അക്ബര്‍ സ്ഥിരമായി ഇവിടെ സന്ദര്‍ശിക്കുമായിരുന്നു.' എന്നും മദന്‍ ലാല്‍ പറഞ്ഞു.

Post a Comment
0 Comments