കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നിന്നും കാണാതായ വീട്ടമ്മയെ ഒമാനില്‍ കണ്ടെത്തി. കഴിഞ്ഞ മെയ് പത്തിനാണ് അണങ്കൂര്‍ പച്ചക്കാട്ടെ റംലയെ (42) കാണാതായത്. കാഞ്ഞങ്ങാട് നബാര്‍ഡിന്റെ ട്രെയിനിംഗ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് റംലയുടെ മകന്‍ പരാതിയുമായി പോലീസിലെത്തുകയായിരുന്നു.
മിസിംഗിന് കേസെടുത്ത പോലീസ് ബന്ധുക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഒമാനിലുണ്ടെന്ന് വിവരം ലഭിച്ചത്. ഷാര്‍ജയിലുള്ള മരുമകന്‍ ഒമാനിലെത്തുകയും യുവതി കഴിയുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. യുവതിയുടെ തിരോധാനത്തിന് പിന്നില്‍ മനുഷ്യകടത്ത് സംഘമെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. യുവതിക്കൊപ്പം മറ്റ് ഏഴ് സ്ത്രീകളെയും ഒമാനിലേക്ക് കടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
ഖദീജയും റംലയും കഴിഞ്ഞ മെയ് 10ന് മംഗളൂരുവില്‍ എത്തുകയും അവിടെ നിന്ന് നസീറെന്നയാള്‍ക്കൊപ്പം ഹൈദരാബാദില്‍ ചെന്ന ശേഷം എട്ട് പേരടങ്ങുന്ന സ്ത്രീകളാണ് ഒമാനിലേക്ക് പോയത്. നല്ല ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് നസീര്‍ ഇവരെ ഒമാനിലേക്ക് കൊണ്ടുപോയതെന്നാണ്് പോലീസ് പറയുന്നത്.

Post a Comment
0 Comments