ചെര്‍ക്കള (www.evisionnews.co): പെരുന്നാള്‍ ദിനത്തിലും ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന തിരക്കിലായിരുന്നു ചെങ്കള പഞ്ചായത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെയും വൈറ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചകളോളമായി കുടിവെള്ള വിതരണം നടത്തിവരുന്നത്.
യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദിഖ് സന്തോഷ് നഗര്‍, ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്് ഹാരിസ് തായല്‍, ജനറല്‍ സെക്രട്ടറി സി.ടി റിയാസ്, ട്രഷറര്‍ സി. സലീം, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ സി.ബി ലത്തീഫ്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മാലിക് ചെങ്കള, ഷറഫുദ്ദീന്‍ ബേവിഞ്ച, സലാം ചെര്‍ക്കള, ഹുസൈന്‍ എടനീര്‍, മുത്തലിബ് ബേര്‍ക്ക, അലി ചേരൂര്‍, അര്‍ഷാദ് എതിര്‍ത്തോട്, ഹമീദ് നെക്കര, ബഷീര്‍ നാല്‍ത്തടുക്കം, ജലീല്‍ ബദരിയ, നവാസ് സന്തോഷ് നഗര്‍, ഷാഹുല്‍ ഹമീദ് സാഹു സന്തോഷ് നഗര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടിവെള്ള വിതരണത്തിന് ആവശ്യമായ സംഭരണിയും വെള്ളവും സൗജന്യമായി നല്‍കി മുസ്‌ലിം ലീഗ് നേതാവ് ഷംസുദ്ദീന്‍ കുഞ്ഞിക്കാനവും യൂത്ത് ലീഗിന്റെ പ്രശംസനീയമായ സേവനത്തില്‍ പങ്കാളിയായി.

Post a Comment
0 Comments