Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: സി.ബി.ഐ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ചെമ്പരിക്കയിലെത്തി


കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പുനരന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ മെഡിക്കല്‍ ടീം കാസര്‍കോട്ടെത്തി തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡി.വൈ.എസ്.പി കെ.ജി ഡാര്‍വിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് ഇന്ന് രാവിലെ ചെമ്പരിക്കയിലെത്തിയത്.
ചെമ്പരിക്കയിലെ ഖാസി താമസിച്ചിരുന്ന വീട്ടിലെത്തിയ സംഘം ഖാസിയുടെ ബന്ധുക്കളുമായി സംസാരിച്ച് മൊഴി രേഖപ്പെടുത്തി. കേസില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘം എത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad