ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ നിന്ന് പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവര്‍ക്കായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, പി.എ അസൈനാര്‍, ബാത്തിഷ പൊവ്വല്‍, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, എ.പി ഹസൈനാര്‍, ബി.കെ ഹംസ, അബ്ബാസ് കൊളച്ചപ്പ്, ബി.എം ഹരിസ്, അബ്ദുല്ലക്കുഞ്ഞി ഹാജി, ഹംസ ചോയിസ്, ഹനീഫ് പൈക്ക, അബ്ദുല്ല കുളത്തുങ്കര, ഷഫീക്ക് മൈകുഴി, അബ്ദുല്ല ബാങ്കോക്ക്, കെ. മുഹമ്മദ് കുഞ്ഞി, മുക്രി അബ്ദുല്‍ ഖാദര്‍, ഹമീദ് കരമൂല, മൊട്ട അബ്ബാസ്, മറിയുമ്മ അബ്ദുല്‍ ഖാദര്‍, മെയ്തു മണിയങ്കോട്, നബീസ മുഹമ്മദ് കുഞ്ഞി, അനീസ മല്ലത്ത്, ജസീല അസ്ലം, ആസ്യ ഹമീദ് പ്രസംഗിച്ചു.
Post a Comment
0 Comments