Type Here to Get Search Results !

Bottom Ad

മംഗളൂരു വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നി: ഒഴിവായത് വന്‍ദുരന്തം

മംഗളൂരു (www.evisionnews.co): മംഗളൂരു വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി നിന്നു. ഞായറാഴ്ച വൈകിട്ട് 5.40മണിക്ക് ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. വിമാനം മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി ടാക്സിയില്‍ ടെര്‍മിനലിലേക്ക് പോയ ശേഷമാണ് സംഭവം. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് വിവരം. സ്‌കിഡിംഗ് നടന്നതിന് ശേഷം വിമാനം സുരക്ഷിതമായ സ്ഥാനത്തേക്ക് കൊണ്ടുവന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad