Type Here to Get Search Results !

Bottom Ad

മൃതദേഹം കൊണ്ടുപോകാന്‍ അമിത വാടക വാങ്ങി: ആംബുലന്‍സ് ഡ്രൈവര്‍ക്ക് 20,100രൂപ പിഴ വിധി


കാസര്‍കോട് (www.evisionnews.co): മൃതദേഹം കൊണ്ടുപോകാന്‍ അമിതവാടക വാങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം 20,100 രൂപ പിഴ വിധിച്ചു. നീലേശ്വരം സഹകരണ ആസ്പത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന 'രക്ഷകന്‍' ആംബുലന്‍സിന്റെ ഡ്രൈവര്‍ കുന്നുംകൈയിലെ കെ. രതീഷിനാണ് പിഴ വിധിച്ചത്. കോയിത്തട്ടയിലെ മലബാര്‍ മെറ്റല്‍സ് ജീവനക്കാരനായ ടി. വിജയനാണ് രതീഷിനെതിരെ ഉപഭോക്തൃ ഫോറത്തില്‍ ഹരജി നല്‍കിയിരുന്നത്. 

വിജയന്‍ തന്റെ അടുത്ത ബന്ധുവിന്റെ മൃതശരീരം വടക്കേ പുലിയന്നൂരില്‍ നിന്ന് മടക്കര തുരുത്തിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചിരുന്നു. മൃതശരീരം തുരുത്തിയിലെത്തിച്ച ശേഷം രതീഷ് 2500 രൂപ വാടക ആവശ്യപ്പെട്ടു. ഇത്രയും തുകയുടെ വാടക ഒരു ആംബുലന്‍സിലും ഈടാക്കാറില്ലെന്ന് വിജയന്‍ അറിയിച്ചെങ്കിലും വാടക കുറയ്ക്കാന്‍ രതീഷ് തയാറായില്ല. ഇതുസംബന്ധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരന് 2000 രൂപ ചെലവിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad