ദേശീയം (www.evisionnews.co): ഗ്രീന്‍പീസും ഐക്യു എയര്‍ വിഷ്വലും ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച 2018ലെ വായു ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട ഇരുപത് നഗരങ്ങളില്‍ 18ഉം ഇന്ത്യയിലാണ്. ഗുരുഗ്രാം, ഗാസിയാബാദ് എന്നിവയാണ് ലോകത്ത് ഏറ്റവുമധികം വായു മലിനീകരിക്കപ്പെട്ട രണ്ടു നഗരങ്ങള്‍. ഏറ്റവുമധികം വായു മലിനീകരിക്കപ്പെട്ട ലോക നഗരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് പാറ്റ്‌നയും ഒമ്പതാം സ്ഥാനത്ത് ലക്‌നൗവും 11ാം സ്ഥാനത്ത് ഡല്‍ഹിയുമുണ്ട്.
രോഗാവസ്ഥ, ശാരീരിക അവശത, അകാല മരണം,ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, അലര്‍ജി, വിവിധ ത്വക് രോഗങ്ങള്‍, ശ്വാസതടസ്സം, ശ്വാസനാളത്തിലെ അസ്വസ്ഥതകള്‍, കണ്ണിനും മൂക്കിനുമുണ്ടാകുന്ന അസ്വസ്ഥത, ചുമ തുടങ്ങിയവക്കെല്ലാം പിന്നിലുള്ള യഥാര്‍ത്ഥ കാരണം വായു മലിനീകരണമാണെന്ന് പലപ്പോഴും തിരിച്ചറിയാതെ പോകുന്നു.

Post a Comment
0 Comments