Type Here to Get Search Results !

Bottom Ad

ഉപ്പള ബായാറിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു 


കാസർകോട്: (www.evisionnews.co) ഉപ്പള ബായാറിൽ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ബായാര്‍ പെറോടിയിലാണ് സംഭവം. നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം തടഞ്ഞുവെച്ച അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീടിനടുത്തേക്ക് ഓടിയതിനാലാണ് അക്രമികള്‍ പിന്തിരിഞ്ഞത്. വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad