Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: ജില്ലാതല ഉദ്ഘാടനം 19ന് ഉദുമയില്‍


കാസര്‍കോട് (www.evisionnews.co): സാമൂഹിക സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിര്‍വചനമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം 19ന് 12മണിക്ക് ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്യും. മണ്ഡലംതല ഉദ്ഘാടനം ജൂണ്‍ 21ന് നടക്കും. തൃക്കരിപ്പൂര്‍ ജി.എച്ച്.എസ്.എസ് കാടങ്കോട്, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഉദുമ ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി, കാസര്‍കോട് ജി.എച്ച്.എസ്.എസ് ചെര്‍ക്കള, മഞ്ചേശ്വരം എസ്.വി.വി.എച്ച്.എസ്.എസ് മിയാപ്പദവ് എന്നിവിടങ്ങളില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad