കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
സാദാരണക്കാര്‍ക്ക് ആശ്വസമാകേണ്ട സര്‍ക്കാര്‍ ആശുപത്രികള്‍ കൈകൂലിക്കാരുടെ താവളമായിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ആരോപിച്ചു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലന്‍സിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അനേഷണം നടത്തി നപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോകടര്‍മാരായ സുനില്‍ ചന്ദ്രനും വെങ്കിട ഗിരിയും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര അദ്യക്ഷത വഹിച്ചു സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ് എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ഹാഷിം ബംബ്രാണി,റഹ്മാന്‍ തൊട്ടാന്‍,ജീലാനി കല്ലങ്കൈ,നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി,ഫിറോസ് അടുക്കത്ത്ബയല്‍,മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം,റഷീദ് ഗസ്സാലി നഗര്‍,ഹസ്സന്‍ പതിക്കുന്ന്, ബഷീര്‍ ചേരങ്കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment
0 Comments