കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിന് മുന്നില്‍ ദേശീയപാതയില്‍ സീബ്രലൈന്‍ മാഞ്ഞ് ഇല്ലാതെയായത് വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതായി എം.എസ്.എഫ് കോളജ് യൂണിറ്റ് പരാതിപ്പെട്ടു. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂണിറ്റ് നേതാക്കള്‍ ജില്ലാ ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. വാഹന ഡ്രൈവര്‍മാരുടെ അമിത വേഗത പലപ്പോഴും വിദ്യാര്‍ത്ഥികളും ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റം ഉണ്ടാക്കുന്നു. പലപ്പോഴും തലനാരിഴക്കാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ഇത് പരിഹരിച്ചു വിദ്യാര്‍ത്ഥികള്‍ ഭയമില്ലാതെ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് യൂണിറ്റ് പ്രസിഡന്റ് അറഫാത്ത് കൊവ്വല്‍, സെക്രട്ടറി കബീര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. മുന്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അബ്ദുല്‍ ദാനിഷ്, ഷകീബ്, ജാശിദ് അജ്മല്‍ തുടങ്ങിയവര്‍ എഞ്ചിനീയറെ നേരില്‍ കണ്ട് പരാതി സമര്‍പ്പിച്ചു.

Post a Comment
0 Comments