Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരിലെ കവര്‍ച്ചക്കേസ്: കാസര്‍കോട്ട് നിന്നും 17പവന്‍ സ്വര്‍ണം കണ്ടെടുത്തു

കാസര്‍കോട് (www.evisionnews.co): തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയെ കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. ബീരിച്ചേരി ജി.എല്‍.പി സ്‌കൂളിന് സമീപം മേനോക്ക് റോഡിലെ തുരുത്തിക്കാരന്‍ എം. ഷാഹുല്‍ ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്നും കവര്‍ന്ന 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ ബീരിച്ചേരിയിലെ എന്‍.പി മുഹമ്മദ് ഫര്‍സാനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. 

തെളിവെടുപ്പില്‍ കാസര്‍കോട്ട് നിന്ന് 17പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. കാസര്‍കോട്ടെ ഒരു ജ്വല്ലറി ജീവനക്കാരന് വിറ്റ 17പവന്‍ സ്വര്‍ണമാണ് കണ്ടെടുത്തത്. പ്രതിയെ പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വില്‍പ്പന സംബന്ധിച്ച വിവരം ലഭിച്ചത്. 22 പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്.  ബാക്കി സ്വര്‍ണവും പണവും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad